2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

മടിയന്‍


              മടിയന്‍
രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്ന മനുവിനോട് ഭാര്യ മിനി 
മിനി = ഏട്ടാ എണീറ്റ്‌ ഓഫീസ്സില്‍ പോകാന്‍ നോക്ക്
മനു =എടീ  ഇന്ന് ചോറ് ഇലയില്‍ പൊതി കെട്ടി തന്നാല്‍ മതി
മിനി =അത് വേണ്ട ഞാന്‍ പാത്രം കഴുകി ഇനീ ഇല വെട്ടാന്‍ ഒന്നും നേരമില്ല  
മനു = പറയുന്ന കെള്‍ക്കെടി എനിക്ക് ഉച്ചക്ക് പാത്രം കഴുകാന്‍  വയ്യ
മിനി= (അകത്തു പോയി ഒരു കത്തിയുമായി വരുന്നു)
മനു =  അയ്യോ എന്തിനാടീ നിന്ടെ ഒരുക്കം
മിനി = വള വളാന്ന് പറഞ്ഞോണ്ട് നിക്കാതെ പോയ്‌ ഇല വെട്ടി വാ മനു =എനിക്കെങ്ങും വയ്യ നീ പോയിട്ട് വാ
മിനി =ശരി ഞാന്‍ പോകാം  നിങ്ങള്‍ അടുപ്പില്‍ ഇരിക്കുന്ന ചോറ്  ഊറ്റിവയ്ക്ക്     
മനു =ചോറ് ഊറ്റാനോ
മിനി=അതേ അത്കഴിഞ്ഞു മിക്സിയില്‍ അരച്ചുവച്ചിരിക്കുന്ന തേങ്ങ അടുപ്പില്‍  ഇരിക്കുന്ന കറിയില്‍ ഒഴിക്കണം
മനു =തേങ്ങയോ
മിനി = പിന്നെ പയറും അരിഞ്ഞു വച്ചിട്ടുണ്ട്,അടുപ്പില്‍ വയ്ക്കണം
മനു =പയറോ
മിനി =അത് കഴിഞ്ഞു മത്തി കഴുകി മുളക് പുരട്ടി വയ്ക്കണം
മനു =ശരി ശരി കത്തി ഇങ്ങു താ
മിനി =വേറെ കത്തി അകത്തുണ്ട് ,മീന്‍ മുറിക്കാന്‍ ഉള്ള കത്തി അല്ലയിത്
മനു =മീന്‍ മുറിക്കാന്‍ അല്ലെടീ ഇല വെട്ടാന .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ